Don't Miss
 

 

ഗ്യാങ്സ്റ്റര്‍ : മൂടി വെച്ചിരുന്ന പാഴ്ശ്രമം

നിധിന്‍ ഡേവിസ് | April/12/2014
image

മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്ററില്‍  അക്ബര്‍ അലി എന്ന പ്രതികാരദാഹിയായ ഒരു അധോലോക നേതാവിന്‍റെ കഥയാണ് പറയുന്നത്. പതിവ് മലയാള സിനിമകളില്‍ നിന്ന് വിഭിന്നമായി ചിത്രീകരണവേളയില്‍ നിന്നും സിനിമയുടെ ഒന്നും തന്നെ പുറത്തുവരാതിരിക്കാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷെ പുറത്തുവരാന്‍ പാകത്തില്‍ സിനിമയില്‍ എന്തെങ്കിലുമുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ ആഷിക്ക് മറന്നു പോയി. രഹസ്യമാക്കിവച്ചിരുന്ന ആ 'നിധി' കാണാന്‍ വളരെ പ്രതീക്ഷയോടെ ചെന്ന പ്രേക്ഷകരാകട്ടെ ഒന്നും ലഭിക്കാതെ ഭാഗ്നശരായ് മടങ്ങി.

മുംബൈയിലെ അധോലോക നേതാവായിരുന്ന ഇലിയാസ് അലിഖാന്‍റെ മകനായ അക്ബര്‍ അലിയില്‍ (മമ്മൂട്ടി) പതിനൊന്നാം വയസ്സില്‍ പ്രതികാരത്തിന്‍റെ വിത്ത് പാകുന്നത് തന്‍റെ മാതാപിതാക്കളുടെ ഘാതകരാണ്. പതിനാറാം വയസ്സില്‍ പ്രതികാരം ചെയ്തു തുടങ്ങിയ ജീവിതം അക്ബര്‍ അലിയെ കൊണ്ടെത്തിക്കുന്നത് അധോലോകനേതാവ് എന്ന പതവിയിലെക്കാണ് . സിനിമയുടെ ഇത്രയും ഭാഗം ആനിമെഷനിലൂടെ കാണിച്ച സംവിധായകന്‍ അവതരണത്തില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ആനിമേഷന്‍ ഫ്ലാഷ്ബാക്കിനുശേഷം മംഗലാപുരത്തെയ്ക്ക് തന്‍റെ സാമ്രാജ്യത്തിന്റെ ആസ്ഥാനം മാറ്റിയ അക്ബര്‍ അലിയുടെ ജീവിതത്തിലൂടെയാണ്‌ സിനിമ വികസിക്കുന്നത്.

മംഗലാപുരത്ത് അങ്കിള്‍ സാം(ജോണ്‍ പോള്‍ ), മണി മേനോന്‍(കുഞ്ചന്‍) എന്നിവരുമായി ചേര്‍ന്ന് കച്ചവടം നടത്തിയിരുന്ന അക്ബര്‍ അലിയുടെ ജീവിതത്തില്‍  അങ്കിള്‍ സാമിന്‍റെ ഗോഡ് സണ്‍ ആന്‍റോ(ശേഖര്‍ മേനോന്‍) വരുന്നതോടെ ഉണ്ടാകുന്ന സംഗര്‍ഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ഏതൊരു അധോലോക കഥാഖ്യാനം നടത്തുന്ന സിനിമകളെ പോലെതന്നെ പ്രതികാരമാണ് ഈ ചിത്രത്തിലും അടിസ്ഥാന വിഷയം. പക്ഷെ പതിവ്സിനിമകളില്‍ നിന്ന് വിത്യസ്തമായി പുതുമ കൊണ്ടുവരാന്‍ തിരകഥകൃത്തുകള്‍ക്കോ സംവിധായകനോ സാധിച്ചിട്ടില്ല. നായികമാരായ നൈല ഉഷയ്ക്കും അപര്‍ണ്ണ ഗോപിനാതിന്നും ഒന്നും തന്നെ ചെയാനില്ല. ഒരു സംഭാഷണത്തില്‍ നിന്നും മറ്റൊനിലേക്ക് പോകുവാനുള്ള അമാന്തവും, അനാവശ്യമായ സ്ലോമോഷ്യന്നും പ്രേക്ഷകനില്‍ മടുപ്പുളവാക്കുന്നു. ദീപക് ദേവിന്‍റെ സംഗീതവും ആല്‍ബിയുടെ കാമറയും മാത്രമാണ് ഒരല്പം ആശ്വാസമെകുന്നത്.

റിലീസിനു മുന്‍പേ ജനങ്ങളില്‍ പ്രതീക്ഷയുണര്‍ത്താനായി പ്രചരിച്ചിരുന്ന ഫോട്ടോകള്‍ക്കുവേണ്ടി മാത്രമാണ് ആഷിക് മമ്മൂട്ടിയെന്ന മഹാനടനെ ഉപയോഗിച്ചത്. സിനിമയില്‍ മമ്മൂട്ടിയുടെ ആകാരസൗന്തര്യത്തിനുമപ്പുറം അഭിനയസാധ്യത മുതലെടുക്കാന്‍ പാകത്തിലുള്ള സീനുകള്‍ ഉണ്ടാക്കുന്നതില്‍  തിരകഥകൃത്തുകള്‍ക്കും സംവിധായകനും പരാജയം സംഭവിച്ചിരിക്കുന്നു.
വളരെ നിഗൂഢമാക്കി വച്ചിരുന്ന ആ കാണാകണി കാണാന്‍ പോയ പ്രേക്ഷകര്‍ക്ക് നിരാശ മാത്രമാണ് വിധി.   

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.