Don't Miss
 

 

സംശയങ്ങള്‍ ബാക്കിവച്ച് വണ്‍ ബൈ ടൂ

നിധിന്‍ ഡേവിസ് | April/19/2014
image

ഓരോ നിമിഷവും ത്രില്ലടിപ്പിക്കുകയും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയുന്ന ആദ്യപകുതിയില്‍ ലയിച്ച പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തുയരാന്‍ ഈ ചിത്രത്തിന്‍റെ ക്ലൈമാക്സിനു സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായൊരു ആസ്വാദനം നല്കാന്‍ ഈ ചിത്രത്തിനു കഴിഞ്ഞിട്ടില്ല എന്നു വേണം കരുതാന്‍.

ഡോ. ഹരി നാരായണന്‍, ആര്‍ക്കിടെക്റ്റ് രവി നാരായണന്‍ എന്നീ ഇരട്ട സഹോദരങ്ങളുടെ ജീവിതത്തിലുടെയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. മുരളി ഗോപിയാണ് ഈ ഇരട്ട സഹോദരങ്ങളുടെ വേഷം ചെയുന്നത്. ചിത്രം തുടങ്ങുമ്പോള്‍ ആശുപത്രിയിലെ ഒരു എമെര്‍ജെന്‍സി കാരണം ധൃതിയില്‍ പോകുന്ന ഡോ. ഹരിയുടെ  കാര്‍ ഒരു ആക്സിഡന്റില്‍ പെടുന്നു. പിന്നിട് ആ വാഹനവും ഡോ. ഹരിയുടെ ഡെഡ്ബോഡിയും പോലിസുക്കാര്‍ മാറ്റുമ്പോള്‍ അതുവഴിവരുന്ന യുസഫ്(ഫഹദ് ഫാസില്‍) എന്ന പോലിസ് ഓഫിസര്‍ അത് കാണാനിടവരുന്നു. തുടര്‍ന്ന് അതിന്റെ നിജസ്ഥിധി ചോദിച്ചു മനസ്സിലാക്കുന്നു. അതിനു ശേഷം യുസഫ് തന്‍റെ മകന്‍റെ ബ്ലഡ്‌ പരിശോധിക്കാന്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോ.ഹരിയുടെ രൂപസാദ്രിശ്യത്തിലുള്ള ആളെ കാണാനിടവരുന്നു. തുടര്‍ന്ന് ആ കേസിലേക്ക് യുസഫിന്റെ ശ്രദ്ധ തിരിയുന്നു.

ഇരട്ട സഹോദരങ്ങളെ അവതരിപ്പിച്ച മുരളി ഗോപിയും, ഡോ. പ്രേമയായി ഹണി റോസും, സൈകാര്ടിസ്ടായി ശ്യാമപ്രസാദും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും വളരെ നന്നായി അവരുടെ ജോലി നിര്‍വഹിച്ചിടുണ്ട്. ഫഹദ് ഫാസില്‍ തനിക്കു ലഭിച്ച കഥാപാത്രം വളരെ ആത്മാര്‍ത്ഥതയോടും ഭംഗിയോടും അവതരിപ്പിച്ചിട്ടുന്ടെങ്കില്ലും, ഫഹദിനെ പോലെ താരമൂല്യമുള്ള ഒരു താരത്തിന്നു ചെയാന്‍ മാത്രം കാന്‍ബുള്ള കഥാപാത്രമാണോ യുസഫ് എന്ന സംശയം പ്രേക്ഷകരില്‍ നിലനില്‍ക്കുന്നു. ജോമോന്റെ ക്യാമറയും, ഗോപി സുന്ദരുടെ സംഗീതവും മോശമല്ല.

അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനമികവ് അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളോളം എത്തില്ലെങ്കിലും തന്‍റെ ഉത്തരവാദിത്വത്തോട് നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ആദ്യപകുതിയില്‍ പ്രേക്ഷകരെ പൂര്‍ണ്ണമായും അതിന്റെ ത്രില്ലില്‍ നിര്‍ത്താന്‍ ജയമോഹന്‍ എന്ന തിരകഥാകൃത്തിനു സാധിചിട്ടുന്ടെങ്കില്ലും, രണ്ടാം പകുതിയില്‍ ആ രസം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ ആദ്യ പകുതിയില്‍ ഒരുക്കിയ പല സാഹചര്യങ്ങള്‍ക്കും പൂര്‍ണ്ണമായി ഉത്തരം നല്കാന്‍ തിരകഥാകൃത്തിനു സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ പൂര്‍ണ്ണമായ സംതൃപ്തി നല്കാന്‍ ഈ ചിത്രത്തിനു സാധിക്കുന്നില്ല. 

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.